കുവൈറ്റ് സിറ്റി : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ് കുവൈറ്റിലെത്തുന്നു. കുവൈറ്റ് അമീര്‍ ഷേഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുമായും ഉന്നത ഭരണാധികാരികളും മന്ത്രിമാരുമായും കൂടിക്കാഴ്ചകള്‍ നടക്കും. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാരുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നവും ആരോഗ്യമന്ത്രാലയത്തിന്റെ വിസകളിലെത്തി ജോലിയില്ലാതെ കഴിയുന്ന നഴ്സുമാരുടെ വിഷയങ്ങളും നിലനില്‍ക്കുന്നുണ്ട്. പ്രസ്തുത വിഷയങ്ങളും കുവൈറ്റ് അധികൃതരുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഈമാസം 30, 31 തീയതികളിലായി എത്തുന്ന കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ആദ്യദിവസം ഇന്ത്യന്‍ എമ്പസി ഓഡിറ്റോറിയത്തില്‍ സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.