കൊച്ചി: വിവാദങ്ങള്‍ക്കിടെ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം. ഡബ്യുസിസി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഒപ്പം സിദ്ധിക്കും ജഗദീഷും തമ്മിലുള്ള തര്‍ക്കങ്ങളും സംഘടനയിലെ ഭിന്നതയും യോഗത്തില്‍ ചര്‍ച്ച ചെയ്യും .
നിര്‍വാഹക സമിതിയിലെ മുഴുവന്‍ അംഗങ്ങളും യോഗത്തിന് ഉണ്ടാകാനുള്ള സാധ്യതയില്ല. അതു കൊണ്ട് ഭാരവാഹികളുടെ യോഗം ആയിരിക്കും ഇന്നത്തേത് എന്ന രീതിയിലാണ് സംഘടനാ വിശദീകരണം. ഡബ്യൂസിസി യെ പ്രതിരോധിക്കുന്നതിനൊപ്പം അമ്മയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ചര്ച്ചകള്ക്കുമാകും യോഗം മുന്‍തൂക്കം നല്‍കുക.