തിരുവന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും, സുപ്രീം കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ യോഗം ഇന്ന്.
രാവിലെ 10 മണിക്ക് ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അധ്യക്ഷതയില്‍ തിരുവനന്തുരത്തെ ആസ്ഥാനത്താകും യോഗം നടക്കുക. വിട്ടുവീഴ്ചയ്ക്കു തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ എ. പത്മകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബോര്‍ഡിന് സ്വതന്ത്രത തീരുമാനമെടുക്കാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
യോഗത്തില്‍ നിയമ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
യുവതീ പ്രവേശന വിഷയം അനുനയിപ്പിക്കാനായി പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള സംഘവുമായി പ്രസിഡന്റ് അടങ്ങുന്ന ബോര്‍ഡ് ഭാരവാഹികള്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു.പുനപരിശോധന ഹര്‍ജിയില്‍ തീരുമാനമാകാത്തതിനാല്‍ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
വിശ്വാസികളുടെ പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് വീണ്ടും സമവായ സൂചനയുമായി ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നത്.
രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള സംഘം മുന്നോട്ടുവെച്ച എട്ട് ആവശ്യങ്ങള്‍ സംബന്ധിച്ച് ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ അറിയിച്ചു.
സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സാവകാശം ചോദിക്കണമെന്ന ആവശ്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.