ദിലീപിന്റെ രാജി സ്വീകരിച്ചെന്ന് മോഹന്‍ലാല്‍. ദിലീപിന്റെ രാജി അമ്മ ആവശ്യപ്പെടുകയായിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു. രാജി വെച്ചവരെ തിരിച്ചെടുക്കാന്‍ വീണ്ടും അപേക്ഷ നല്‍കണം. രാജി വെച്ച നടിമാര്‍ മാപ്പ് പറയേണ്ടതില്ല.
ദിലീപിന്റെ കാര്യത്തില്‍ പ്രശ്നം പരിഹരിച്ചെന്നാണ് കരുതുന്നത്. ഇതില്‍ സാവകാശം വേണമെന്ന് ഡബ്ല്യുസിസിയോട് ആവശ്യപ്പെട്ടിരുന്നു.
ഇത് ഉള്‍ക്കൊള്ളാതെയാണ് അവര്‍ അമ്മയില്‍നിന്നു വിട്ടുപോയത്.
ജഗദിഷും സിദ്ധിക്കും തമ്മില്‍ ഭിന്നത ഇല്ല എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.