ഹൈദരാബാദ് : ഹിന്ദു വാഹിനി സ്ഥാപകനും,ദാർശനികനുമായ സ്വാമി പരിപൂർണ്ണാനന്ദ ബിജെപിയിൽ ചേർന്നു.
മുൻ ബിജെപി എംഎൽഎ എൻവി എസ്എസ് പ്രഭാകറിനൊപ്പം അദ്ദേഹം ന്യൂഡൽഹിയിലെത്തി പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെയും,ജനറൽ സെക്രട്ടറി രാം മാധവിനെയും കണ്ടിരുന്നു.
വർഷങ്ങളായി ബിജെപിയുടെ സഹയാത്രികനാണ് പരിപൂർണ്ണാനന്ദ.പാർട്ടിയിൽ അംഗത്വം ലഭിച്ചതിൽ താൻ ഏറെ സന്തോഷവാനാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് ബിജെപിയിൽ ചേർന്നത്.തെലുങ്ക് ജനതയ്ക്ക് തന്നെ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്ധ്രപ്രദേശിലെ കാക്കിനഡയിൽ പ്രവർത്തിക്കുന്ന ശ്രീ പീഠം മഠത്തിന്റെ മേധാവി കൂടിയായ സ്വാമി പരിപൂർണ്ണാനന്ദ തെലങ്കാനയിലും,ആന്ധ്രാപ്രദേശിലും ഹിന്ദു സമൂഹത്തിന്റെ ഉറച്ച ശബ്ദമായി മാറിയിട്ട് വർഷങ്ങളേറെയായി.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വാമി പരിപൂർണ്ണാനന്ദയുടെ പിന്തുണ പാർട്ടിക്ക് കരുത്താകുമെന്ന് ബിജെപി വൃത്തങ്ങൾ പ്രതികരിച്ചു.