അമൃത്സർ : അമൃത്സറിൽ നടന്ന ട്രയിൻ ദുരന്തത്തിൽ 50 മരണം.ദസറ ആഘോഷത്തിനിടെ ട്രയിൻ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.അമൃത്സ്സറിലെ ജോഥാ പഥക്കിലാണ് സംഭവം.
റയിൽ ക്രോസ് അടയ്ക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ദസറാ ആഘോഷത്തിനിടെ രാവണ രൂപം ട്രാക്കിനു സമീപം വച്ച് കത്തിക്കുന്നതിനിടെയായിരുന്നു അപകടം.