പത്തനംതിട്ട : ശബരിമലയിൽ പ്രവേശിക്കാനെത്തിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെ ബിഎസ്എന്‍എല്‍ അന്വേഷണം ആരംഭിച്ചു . ഇവർ മല കയറാൻ ശ്രമിച്ചത് വൻ പ്രതിഷേധങ്ങളുണ്ടാക്കിയ സാഹചര്യത്തിലാണ് അന്വേഷണം.
ബിഎസ്എന്‍എല്‍ കേരളത്തിന്റെ ചുമതലയുള്ള പിടി മാത്യുവാണ് അന്വേഷണം നടത്തുന്നത് .
ബിഎസ്എന്‍എല്‍ ജീവനക്കാരി മനപ്പൂര്‍വം പ്രശ്നമുണ്ടാക്കുവാന്‍ ശ്രമിച്ചതായി കണ്ടെത്തിയാല്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി .
പോലീസ് സംരക്ഷണത്തില്‍ എത്തിയ രഹ്നയെ പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധമുയര്‍ത്തി തിരിച്ചു അയക്കുകയായിരുന്നു