പത്തനംതിട്ട : ശബരിമലയിൽ പ്രവേശിക്കാനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തിൽ 200 ഓളം വിശ്വാസികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. മൂന്ന് കേസുകളാണ് സന്നിധാനം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ,മാദ്ധ്യമ പ്രവർത്തക കവിത എന്നിവരെ പൊലീസ് വേഷത്തിൽ സന്നിധാനത്തിലെത്തിക്കാനുള്ള ശ്രമം തടഞ്ഞവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിരോനാജ്ഞ ഉത്തരവ് ലംഘിച്ച് സംഘം ചേരുക, സുപ്രീംകോടതി ഉത്തരവനുസരവ് ലംഘിച്ച് ശബരിമലയിലേക്ക് പ്രവേശിക്കാനെത്തിയവര്‍ക്ക് മാര്‍ഗ തടസ്സമുണ്ടാക്കുക, പോലീസിന്റെ ഔദ്യോഗിക കുറ്റകൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക. എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.