കുവൈറ്റ് സിറ്റി : വിജയദശമിനാളില്‍ കുവൈറ്റിലെ വിവിധ ഏരിയകളിലായി നൂറോളം കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്. രാവിലെ 4 മണിമുതല്‍ സാല്‍മിയ, അബ്ബാസിയ, മംഗഫ്, ഫര്‍വാനിയ തുടങ്ങിയ ഏരിയകളിലായാണ് വിദ്യാരംഭ ചടങ്ങുകള്‍ നടന്നത്. എന്‍.എസ്.എസ്. കുവൈറ്റ്, സേവാദര്‍ശന്‍, നാഫോ കുവൈറ്റ് തുടങ്ങിയ സംഘടനകളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍, അമ്മാന് ബ്രാഞ്ച് പ്രിന്‍സിപ്പല്‍ സി.രാജേഷ് നായര്‍, അധ്യാപികമാരായ ശ്രീകല ദിലീപ്, അംബിക, ഡോ. സരിത, കൃഷ്ണപിള്ള തുടങ്ങിയവരായിരുന്നു കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കിയ ഗുരുക്കന്മാര്. എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ മംഗഫില്‍ നടന്ന ചടങ്ങില്‍ പൂജയെടുപ്പിന് ശേഷം വനിതാസമാജം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലളിതസഹസ്രനാമജപവും നടന്നു. തുടര്‍ന്ന് കേളി വാദ്യകലാപീഠത്തില്‍ നിന്നുള്ള കലാകാരന്മാരുടെ ചെണ്ടമേളവും അരങ്ങേറി