കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രവാസികളുടെ 60 വയസ്സ് കഴിഞ്ഞ മാതാപിതാക്കള്‍ക്കായുള്ള വിസ അനുവദിക്കുന്നതിനുള്ള പ്രായപരിധി റദ്ദുചെയ്തു. ആഭ്യന്തരമന്ത്രാലയം താമസകാര്യവകുപ്പ് മേധാവി അബ്ദുള്ള അല്‍ ഹാജരിയാണ് ഇത് സംബന്ധിച്ച ഉത്തരവ് വിവിധ ഗവര്‍ണറേറ്റുകളിലെ വകുപ്പ് തലവന്മാര്ക്ക് കൈമാറിയത്. പ്രായമായ മാതാപിതാക്കളെ കുവൈറ്റിലെത്തിക്കുകയും സൗജന്യ ചികിത്സാ പദ്ധതി ദുരുപയോഗം ചെയ്തെന്നും ഇതിനാല്‍ ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 60 വയസ് പ്രായമായ മാതാപിതാക്കള്‍ക്കുള്ള സന്ദര്‍ശന വിസയില്‍ നിയന്ത്രണം കൊണ്ടുവന്നത്. പ്രവാസികളുടെ ചികിത്സാ സേവനങ്ങള്‍ അടുത്തിടെ ഫീസ് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് 60വയസ്സിനുമേല്‍ പ്രായമുള്ളവരുടെ വിസ വിലക്ക് നീക്കം ചെയ്തത്. എന്നാല്‍ സിറിയ, പാകിസ്ഥാന്, ഇറാഖ്, ഇറാന്, അഫ്ഗാനിസ്ഥാന്, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിലക്ക് സുരക്ഷാകാരണങ്ങളാല്‍ തുടരാനും നിര്‍ദ്ദേശമുണ്ട്.