ആദ്യാക്ഷരം കുറിക്കാന്‍ അബുദാബി മലയാളി സമാജത്തിൽ നിരവധി കുരുന്നുകളാണ് എത്തിയത്. പ്രശസ്ത പിന്നണി ഗാനരചയിതാവും സാഹിത്യകാരനുമായ ഐ.എസ് കുണ്ടൂർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.സേവനം അബുദാബിയുടെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷവും വിദ്യാരംഭവും നടന്നു. ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ മോഡൽ സ്കൂൾ മലയാള വിഭാഗം മേധാവി ബീന സത്യപാലൻ കുരുന്നുകൾക്ക് ആദ്യാക്ഷരം ചൊല്ലി കൊടുത്തു. ആദ്ധ്യാത്മിക സമിതിയുടെ നേതൃത്വത്തിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ഗ്രന്ഥപൂജയും ആയുധപൂജയും വിദ്യാരംഭ ചടങ്ങുകളും നടന്നു.