ബാലഭാരതിയുടെയും ആധ്യാത്മികസമിതിയുടെയും ആഭിമുഖ്യത്തില്‍ ദാർസൈറ്റ് അൽ അഹ്ലി ഹാളിലാണ് വിദ്യാരംഭ ചടങ്ങുകൾ ഒരുക്കിയത്. പുലർച്ചെ ആരംഭിച്ച ചടങ്ങിൽ നിരവധി കുരുന്നുകളാണ് എഴുത്തിനിരുന്നത്.മസ്കറ്റിലെ പ്രമുഖരായ ഗുരുക്കന്മാരാണ് കുരുന്നുകൾക്ക് പരമ്പരാഗത രീതിയിൽ ഹരിശ്രീ കുറിച്ചു നൽകിയത്. തുടർച്ചയായ 24 മത് വർഷമാണ് മസ്കറ്റിൽ വിദ്യാരംഭ ചടങ്ങുകള്‍ നടത്തുന്നത്.മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ വിദ്യാരംഭം കുറിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന നവരാത്രി സംഗീതോൽസവത്തിനുശേഷമാണ് ഇതേ വേദിയിൽ വിദ്യാരംഭം നടന്നത്