ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 19 പേര് മരിച്ചു. 40ഓളം പേര്‍ക്ക് പരിക്കേറ്റു. ദേര ഗാസി ഖാനിലെ ഖാസി ഗോട്ടിന് സമീപമാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് പൂര്‍ണമായി തകര്‍ന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.