പത്തനംതിട്ട: ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. തുലാമാസ പൂജകള്‍ക്ക് ശേഷം ഇന്ന് രാത്രി പത്ത് മണിക്കാണ് നടയടക്കുന്നത്. നവംബര്‍ അഞ്ചിന് ക്ഷേത്രം വീണ്ടും തുറക്കും. ചിത്തിര ആട്ട വിശേഷത്തിന്റെ ഭാഗമായാണ് ഈ സമയം നട തുറക്കുന്നത്. ഇതിന് ശേഷം ആറാം തിയതി രാത്രി പത്ത് മണിക്ക് നടയടക്കും. നവംബര്‍ 16ന് മണ്ഡലപൂജക്ക് നട തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.
ശബരിമല യുവതി പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ആദ്യത്തെ നടതുറപ്പായിരുന്നു ഇത്തവണത്തേത്. വിധിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. നിലക്കല്‍ ഉള്‍പ്പെടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി വരെ തുടരും.