പാലക്കാട്: ചിറ്റൂരില്‍ ഗൃഹനാഥന് ഭാര്യയേയും രണ്ട് മക്കളേയും വെട്ടിക്കൊലപ്പെടുത്തി. കുമാരി മക്കളായ മേഘ, മനോജ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കൊല നടത്തിയ ചിറ്റൂര്‍ സ്വദേശി മാണിക്യന് പൊലീസില്‍ കീഴടങ്ങി.
കൊലപാതകം നടത്തിയതിന് ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അപ്പോള്‍ മാത്രമാണ് സംഭവം പുറംലോകം അറിയുന്നത്. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വീടുകളില്‍ വസ്ത്രം അലക്കി തേച്ചു കൊടുക്കുന്ന ജോലിയാണ് കുടുംബം ചെയ്തിരുന്നത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.