ശബരിമല: തുലാമാസ പൂജകള്‍ക്ക് ശേഷം ഇന്ന് ശബരിമല നട അടക്കാനിരിക്കെ ഒരു യുവതി കൂടി സന്നിധാനത്തെത്തണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചു. കോട്ടയം കറുകച്ചാല്‍ സ്വദേശിനിയായ ബിന്ദു എന്ന യുവതിയാണ് സംരക്ഷണം ആവശ്യപ്പെട്ട് എരുമേലി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും ഉള്ളതായാണ് സൂചന.
അതേസമയം കനത്ത സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്.നിലക്കല്‍ ഉള്‍പ്പെടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി വരെ തുടരും.