അബുദാബി മലയാളി സമാജത്തിന്റെയും സ്കൈ ഡസ്ക് മുസ്സഫയുടെയും ആഭിമുഖ്യത്തിൽ തൊഴിൽ അന്വേഷകർക്കായി വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വിദഗ്ധരായ പരിശീലകറുടെ നേതൃത്വത്തിൽ ജോബ് ഗൈഡൻസ് വർക്ക്ഷോപ് സംഘടിപ്പിച്ചു.തൊഴിൽ അന്വേഷണവുമായി ബന്ധപ്പെട്ട് എങ്ങനെ ബായോഡാറ്റ രൂപപ്പെടുത്താം, ഇന്റര്‍വ്യൂ എങ്ങനെ നേരിടാം, യു.എ.ഇ ലെ തൊഴില്‍ സാധ്യതകള്‍ എങ്ങനെ എന്നീ വിഷയങ്ങളെ ആസ്പദമാക്കി മുഹമ്മദ് നമിൽ, ജോഹർ അലി, അബ്ദുള്ള സവാദ് എന്നിവർ ക്ലാസെടുത്തു.പരിപാടിയിൽ സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗതവും, പ്രസിഡൻറ് ടി.എ നാസർ ഉദ്ഘാടനവും നിർവ്വഹിച്ചു