അന്തരാഷ്ട്ര സ്തനാർബുദ ബോധവൽകരണമാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളോടെ കേരള വിമൻ ഇൻ അബുദാബി ഒക്ടോബർ 25 നു പിങ്ക് ഡേ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .ഇന്ത്യ സോഷ്യൽ സെന്ററിൽ രാത്രി 7 മണിക്ക് ലൈഫ് ലൈൻ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സ്തനാർബുദ പരിശോധനയും , സ്വയനിർണ്ണയ പരിശീലനവും ഒരുക്കുന്നുണ്ട് . അതോടൊപ്പം സംഘടിപ്പിക്കുന്ന സെമിനാറിൽ ഓൺകോളജി വിഭാഗത്തിലെ ഡോക്ടറന്മാർ , നേഴ്സുമാർ , സ്തനാർബുദ രോഗത്തിൽ നിന്നും മുക്തി നേടിയ ആളുകൾ എന്നിവർ പങ്കെടുത്ത് അനുഭവങ്ങൾ കൈമാറും .പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ സൂപ്പർ വുമൺ ‘ മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും . വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്
—