ഈ മാസം ഇരുപത്തഞ്ച്, വ്യാഴാഴ്ച , ദുബായ് ,മൻഖൂല്‍ കുവൈത്ത് റോഡിലെ ഗ്രാൻഡ് എക്സെൽസിയർ ഹോട്ടലിൽ ആണ് ആഗോള സഹകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 മണിക്ക് കെ.മുരളീധരൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രാ മുൻ ഗവർണർ കെ.ശങ്കരനാരായണൻ മുഖ്യ പ്രഭാഷണം നടത്തും. ബി ജെ പി വക്താവ് എം എസ് കുമാർ, കെ പി എ മജീദ്, സി പി ജോണ്‍ എന്നിവർ സംസാരിക്കും, ഉച്ചക്ക് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ അറ്റ്ലസ് രാമചന്ദ്രൻ സംസാരിക്കും. കേരളത്തിലെ സഹകരണ മേഖലയുടെ ഭൂതം, വർത്തമാനം, ഭാവി എന്ന വിഷയത്തിൽ സെമിനാറുകൾ, ചർച്ചകൾ, ശിൽപശാലകൾ എന്നിവ അരങ്ങേറുമെന്ന് കെഎസ്എഫ് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ പറഞ്ഞു. ജനറൽ സെക്രട്ടറി അഡ്വ.എം.പി.സാജു, ഫിറോസ് കലാം എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.