ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ജബൽ അലി ഭാഗത്ത് സ്ഥാപിച്ച പുതിയ സാലിക് ഗേറ്റ് പ്രവർത്തനം ആരംഭിച്ചു. ദുബായിലെ ഏഴാമത്തെയും, ഷെയ്ഖ് സായിദ് റോഡിലെ മൂന്നാമത്തെയും ടോൾ ഗേറ്റ് ആണിത്. ഇനി മുതൽ ഇത് വഴി കടന്നു പോകുന്ന വാഹനങ്ങൾ നാല് ദിർഹം ടോൾ നൽകേണ്ടി വരും. യലായിസ് റോഡിലെയും അനുബന്ധ റോഡിലെയും വാഹന തിരക്ക് ഒഴിവാക്കാൻ എനർജി മെട്രോ സ്റ്റേഷനടുത്ത് വരുന്ന ഈ ടോൾ ഗേറ്റ് വഴി സാധിക്കും എന്നാണ് പ്രതീക്ഷ. ജബൽ അലി ഭാഗത്തു നിന്നും ഷാർജ ഉൾപ്പടെയുള്ള മറ്റു എമിറേറ്റുകളിലേക്ക് സാലിക്ക് ഒഴിവാക്കി യാത്ര ചെയ്യാൻ ഷേഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിരേറ്റ്സ് റോസ്, അൽ ഖൈൽ റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ റോഡ് എന്നിവ ഉപയോഗിക്കാം