വാടക നൽകാത്ത സാഹചര്യങ്ങളിൽ മാത്രമേ താമസക്കാരെ ഒഴിപ്പിക്കാവുവെന്ന് അബുദാബി നീതിന്യായ വകുപ്പ് വ്യക്തമാക്കി. താമസക്കാരെ മാറ്റുന്നതിന് ഒഴിപ്പിക്കൽ അപേക്ഷ കെട്ടിട ഉടമ സമർപ്പിച്ച ശേഷം 21 ദിവസത്തിനകം സാധാരണ താമസക്കാരും 30 ദിവസത്തിനകം വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നവരും വാടക കുടിശിക നൽകണം. ഇതിനുള്ളിൽ കുടിശിക തീർത്തില്ലെങ്കിൽ ഒഴിപ്പിക്കൽ നടപടി ആരംഭിക്കാം. വാടക അടച്ച് തീർത്താൽ നടപടി റദ്ദ് ചെയ്യും. താമസക്കാരെ കെട്ടിട ഉടമകൾക്ക് എളുപ്പത്തിൽ ഒഴിപ്പിക്കാമെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് മറുപടിയെന്നോണമാണ് വകുപ്പ് വിശദീകരണം നൽകിയിരിക്കുന്നത് . വ്യവസായ അനുകൂല അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ പരിഷ്കാരം നീതിന്യായ വകുപ്പ് നടപ്പാക്കിയിരിക്കുന്നത്.