പ്രമുഖ ധനകാര്യ വിദഗ്ദ്ധനും , ബർജീൽ ജിയോജിത് സെക്യൂരിറ്റിസ് ഡയറക്ടറും ആയ കെ വി ഷംസുദ്ധീൻ എഴുതിയ “സമ്പാദ്യവും നിക്ഷേപവും” എന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്നു. നവംബർ രണ്ടിന് പുസ്തകോത്സവ നഗരിയിലെ ഇന്റലക്ച്വൽ ഹാളിൽ വെച്ച് വൈകിട്ട് അഞ്ചു മണിക്കാണ് പ്രകാശനം. ഷൈഖ് സഊദ് ബിൻ മാജിദ് അൽ ഖാസിമി, ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റിലെ കോൺസൽ, സുമതി വാസുദേവിന് പുസ്തകം കൈമാറും. ജനം ടിവിയുടെ പ്രതിവാര പരിപാടിയായ ഗൾഫ് ജനത്തിൽ പ്രവാസത്തിനു ശേഷം എന്ന ധനകാര്യ വിഷയം കെ വി ഷംസുദ്ധീൻ ആണ് അവതരിപ്പിക്കുന്നത്