യു.എ.ഇയിലെ കർഷകർക്ക് സഹായവുമായി അബുദാബിയിൽ ഫാർമേഴ്സ് മാർക്കറ്റ്. യു.എ.ഇയിലെ വിവിധ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അബുദാബിയിൽ പ്രത്യേക ചന്ത സജ്ജീകരിക്കുന്നത്.
അബുദാബി ഡീർഫീൽഡ് മാളിൽ പ്രത്യേകം ഒരുക്കുന്ന സ്ഥലത്ത് വെള്ളി, ശനി ദിവസങ്ങളിൽ കർഷകർക്കായി ചന്ത ഒരുക്കും. പരമ്പരാഗത പച്ചക്കറിക്കടകൾക്ക് സമാനമായ രീതിയിലാണ് ഇവിടെ പച്ചക്കറികൾ നിരത്തുക. വൈകിട്ട് നാല് മണി മുതൽ രാത്രി പത്ത് വരെ ഇരുപതോളം സ്റ്റാളുകളിൽ കച്ചവടം നടക്കും. പ്രാദേശികമായി ഉത്പാദിപ്പിച്ച പഴങ്ങൾക്കും പച്ചക്കറികൾക്കും പുറമെ ചെറിയ പക്ഷിമൃഗാദികെളയും ഇവിടെ വിപണനം ചെയ്യും. അബുദാബി കർഷക സേവന കേന്ദ്രവുമായി സഹകരിച്ച് മുൻസിപ്പാലിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 27 വരെ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാനാവും വിധമുള്ള ആഘോഷപരിപാടികളും നടക്കും. 2019 മാർച്ച് 30 വരെ വാരാന്ത്യങ്ങളിൽ മാർക്കറ്റ് പ്രവർത്തിക്കും. ആരോഗ്യകരമായ ഭക്ഷണസംസ്കാരമെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതോടൊപ്പം കർഷിക വിളകൾക്ക് വിപണി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. —