പുനർജനി എന്ന് പേരിട്ട പരിപാടി, നവകേരള നിർമാണ ചർച്ചകളിൽ മുതൽക്കൂട്ടാകുന്ന ആശയങ്ങളുടെയും, അഭിപ്രായങ്ങളുടെയും സമാഹരണത്തിനു വേദിയാകും. ഭരണ നിർവഹണ, ദുരിതാശ്വാസ മേഖലകളിലെ പ്രഗത്ഭർ തങ്ങളുടെ ആശയങ്ങളും, അഭിപ്രായങ്ങളും പങ്കു വെക്കും. പ്രവാസ ലോകത്തുനിന്നുള്ള ക്ഷണിക്കപ്പെട്ട വ്യക്തികളും, സംഘടനാ പ്രതിനിധികളും അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ഹാളിൽ ഈ മാസം മൂന്നാം തീയതി വൈകിട്ട് ഏഴു മണിക്ക് ജനം ടി വി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കും. മെട്രോമാൻ ഇ ശ്രീധരൻ, ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി, സുരേഷ് ഗോപി എം പി എന്നിവർ ദൃശ്യ സന്ദേശം വഴി പരിപാടിയുടെ ഭാഗമാകും. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, യാത്രികൻ സന്തോഷ് ജോർജ്ജ് കുളങ്ങര, ആർക്കിടെക്റ്റ് ജി ശങ്കർ, സംവിധായകൻ രാജസേനൻ എന്നിവർ നവകേരള നിർമാണത്തിനായുള്ള ആശയങ്ങൾ പങ്കു വെക്കും, ഗൾഫ് മേഖലയിൽ ആദ്യമായാണ് ഒരു ദൃശ്യമാധ്യമം കേരളത്തിന്റെ പുനർനിർമാണം സംബന്ധിച്ച അഭിപ്രായങ്ങൾക്കും, ചർച്ചകൾക്കുമായി ഒരു വേദി ഒരുക്കുന്നത്. യു എ ഇ യിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകൾ, പ്രവാസി കൂട്ടായ്മകൾ, കലാ സാംസ്കാരിക സംഘടനകൾ എന്നിവയുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചടങ്ങുകളുടെ ഭാഗമായി കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്