പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗജന്യ യാത്ര ഒരുക്കാന്‍ ഒരുങ്ങി ശബരിമല അയ്യപ്പ സേവസമാജം. നിലക്കല്‍-പമ്പ പാതയില്‍ സൗജന്യമായി 100 ബസ്സുകള്‍ ഒടിക്കാന്‍ തയ്യറാണെന്ന് ചുണ്ടിക്കാട്ടി അയ്യപ്പസേവസമാജം ദേവസ്വം ബോര്‍ഡിനേയും ഹൈക്കോടതിയേയും സമീപിച്ചു. ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ബസ്സുകള്‍ എത്തിക്കാനാണ് അയ്യപ്പസേവസമാജം ഒരുങ്ങുന്നത്. കെഎസ്ആര്‍ടിസിയുടെ അധിക നിരക്ക് തീര്‍ത്ഥാടകരെ വലച്ചതിന്റെ പശ്ചാത്തലത്തിലാണ് സംഘടനകള്‍ സൗജന്യ സേവനവുമായി രംഗത്ത് വന്നിരിക്കുന്നത്.