തിരുവനന്തപുരം : ജനം ടിവിയെ അവഹേളിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കേരള പൊലീസിന് മറുപടി കിട്ടിയപ്പോൾ മനംമാറ്റം. ജനം ടിവി നൽകിയ മറുപടി ഡിലീറ്റ് ചെയ്ത കേരള പൊലീസ് നേരത്തെ ജനം ടിവിക്കെതിരെ പോസ്റ്റ് ചെയ്ത അവഹേളന കമന്റും ഡിലീറ്റ് ചെയ്തു.
ശബരിമലയിൽ ദർശനത്തിനു പോയ അയ്യപ്പഭക്തൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കേരള പൊലീസ് ഫേസ്ബുക്കിലിട്ട ന്യായീകരണ പോസ്റ്റിലായിരുന്നു ജനം ടിവിക്കെതിരെ കേരള പൊലീസ് അവഹേളനം നടത്തിയത്.
ജനം ടിവി വാർത്ത എന്ന് പറഞ്ഞാൽ മതി വ്യാജനാണെന്ന് ഉറപ്പല്ലേ എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ അത് ശരിവച്ചു കൊണ്ട് പൊലീസ് മറുപടി കൊടുത്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്.
പൊലീസിന്റെ പേജിനു പിന്നിലിരിക്കുന്നത് ഇടത് സൈബർ ഗുണ്ട പേജായ പോരാളി ഷാജിയുടെ അഡ്മിനാണോ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നു.
തുടർന്ന് ജനം ടിവി കേരള പൊലീസിന് മറുപടി കൊടുത്തതും സോഷ്യൽ മീഡിയയിൽ ചർച്ചയായി
ഒപ്പം കേരള പൊലീസിലെ സ്ഥലം മാറ്റങ്ങൾ തീരുമാനിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിമാരാണെന്നത് വ്യക്തമാക്കി തെളിവു സഹിതം ജനം ടിവി സംപ്രേഷണം ചെയ്ത വാർത്തയുടെ ലിങ്കും നൽകിയിരുന്നു.
https://youtu.be/xrzeHxNRSVw
ജനം ടിവിയുടെ കമന്റിന് നൂറുകണക്കിന് ലൈക്കുകളും ലഭിച്ചു. തുടർന്നാണ് കേരള പൊലീസ് ജനം ടിവിയുടെ കമന്റും ഒപ്പം ജനം ടിവിയെ അവഹേളിച്ചു കൊണ്ടുള്ള സ്വന്തം കമന്റും ഡിലീറ്റ് ചെയ്തത്.
ഇതോടെ സോഷ്യൽ മീഡിയയിൽ കേരള പൊലീസിനെതിരെ വൻ ട്രോളുകളും പ്രത്യക്ഷപ്പെട്ടു . പൊലീസ് മാമൻ പോസ്റ്റും ഡിലീറ്റ് ചെയ്ത് കണ്ടം വഴി ഓടിയെന്ന രീതിയിലാണ് ട്രോളുകൾ വരുന്നത്. അതേസമയം കമന്റ് ഡിലീറ്റ് ചെയ്തോ എന്ന ചോദ്യത്തിന് പൊലീസ് കൃത്യമായ മറുപടിയും നൽകുന്നില്ല.