മുംബൈ: മഹാരാഷ്ട്രയില്‍ 13 പേരെ കൊലപ്പെടുത്തിയെന്നു കരുതുന്ന നരഭോജി കടുവയെ വെടിവച്ചു കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് ആവണി എന്ന കടുവയെ വെടിവച്ച് കൊല്ലുന്നത്. ഗ്രാമവാസികളുടെ സ്വെെര്യജീവിതത്തിന് ബുദ്ധമുട്ടുണ്ടാക്കുകയും ജീവന് ഭീഷണി ഉണ്ടാക്കുകയും ചെയ്യുന്ന കടുവയെ കൊല്ലാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഈ പെണ്‍കടുവ കഴിഞ്ഞ വര്‍ഷം അഞ്ച് ഗ്രാമീണരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. 2016 മുതല്‍ ഈ ഭാഗത്ത് കടുവ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മറ്റ് എട്ട് പേരെയും ഈ കടുവ തന്നെ കൊന്നതായാണ് നിഗമനം.
ഇതിനെ പിടിക്കുന്നതിന് നിരവധി തവണ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. അതേസമയം കടുവയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ട് 9000 പേരിലധികം ഒപ്പിട്ട ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് കടുവയെ കാണുന്ന മാത്രയില്‍ വെടിവച്ച് കൊല്ലാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.