ജംഷഡ്പൂർ : കമ്മ്യൂണിസ്റ്റ് ഭീകരതയെ തോൽപ്പിച്ച് അവകാശങ്ങൾക്കായി പോരാടിയ പെൺകുട്ടിയ്ക്ക് യു എന്നിന്റെ ആദരം. ഒരു ദിനം മുഴുവൻ ഓസ്ട്രേലിയൻ ഹൈക്കമ്മീഷൻ നയിക്കുക ജംഷ്ഡ്പൂരിൽ ഇടത് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണിയ്ക്ക് മുന്നിൽ പതറാതെ പോരാടിയ പാരി എന്ന 22 കാരിയാവും.
യു എൻ അന്താരാഷ്ട്ര ദിനത്തിന്റെ ഭാഗമായാണ് പാരി ഓസ്ട്രേലിയൻ ഹൈക്കമ്മീഷനിലെത്തുന്നത്.
വികസനം എത്തിനോക്കിയിട്ടില്ലാത്ത പ്രദേശങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾക്കും,വിദ്യാഭ്യാസത്തിനുമായി നിലയുറപ്പിച്ച പാരി തനിക്കെതിരെ വന്ന പല ഭീഷണികളും അവഗണിച്ചാണ് മുന്നോട്ട് പോയത്.പെൺകുട്ടികളുടെ ആരോഗ്യം,സുരക്ഷ,വിദ്യാഭ്യാസം എന്നിവയ്ക്കായും പാരി പ്രവർത്തിച്ചു.
സാധാരണയായി എല്ലാ വർഷങ്ങളിലും യു എൻ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഓസ്ട്രേലിയൻ ഹൈക്കമ്മീഷൻ നയിക്കാൻ ഒരു പെൺകുട്ടിക്ക് അവസരമൊരുക്കാറുണ്ട്.പാരിയുടെ സേവനങ്ങൾ പരിഗണിച്ചാണ് ഇത്തവണ ഇതിനായി പാരിയെ തെരഞ്ഞെടുത്തത്.
വിവരമറിഞ്ഞതോടെ പാരിയുടെ ഗ്രാമവും ആഘോഷങ്ങളിലാണ്.