കോട്ടയം: കോട്ടയം കുന്നത്തുകളത്തില്‍ ജ്വല്ലറിയുടമ വിശ്വനാഥന് ആത്മഹത്യ ചെയ്തു. ചികിത്സയില്‍ കഴിയുന്ന കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ ആറാം നിലയില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്. കുന്നത്തുകളത്തില്‍ ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് വിശ്വനാഥന്. കേസില്‍ ക്രെെം ബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. നൂറുകോടിയില്‍ പരം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ആദ്യം ഒളിവില്‍പോയ വിശ്വനാഥനും കുടുംബവും പിന്നീട് പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.