തിരുവനന്തപുരം: എന്‍എസ്എസുമായി ചര്‍ച്ചക്ക് തയാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആചാര സംരക്ഷണം പാലിക്കണമെന്ന നിലപാട് സംഘടന കടുപ്പിച്ച സാഹചര്യത്തിലാണ് എന്എസുഎസുമായി ചര്‍ച്ചക്ക് തയാറാണെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞത്.
ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സുരക്ഷ മുന്‍ നിര്‍ത്തിയാണ്. സാമൂഹിക വിരുദ്ധര്‍ ഇവിടേക്ക് എത്തുന്നത് നിയന്ത്രിക്കാനാണ് നിരോധനാജ്ഞയെന്നും മന്ത്രി പറഞ്ഞു.