കണ്ണൂര്‍: കണ്ണൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. 11 കുട്ടികളെ ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ ഹൈസ്കൂളിന്റെ ഭാഗമായുള്ള സ്പോര്‍ട്സ് സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹോസ്റ്റലില്‍ നിന്നും കുട്ടികള്‍ക്ക് ബിരിയാണി നല്‍കിയിരുന്നു.
800 പേരോളം ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭക്ഷണം കഴിച്ച കുട്ടികളില്‍ 11 പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.