ബീജിങ് :പാക്സ്ഥാന് സാമ്പത്തിക സഹായം നല്‍കുന്നത് വിശദമായ ചര്‍ച്ചയ്ക്കു ശേഷം മാത്രമെന്ന് ചൈന. പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് ചൈനീസ് പ്രധാനമന്ത്രി ലി കെച്യാങ്ങുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ഉന്നത ചൈനീസ് നയതന്ത്ര വിദഗ്ധനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ഇമ്രാന്ഖാന് അധികാരത്തില്‍ വന്നശേഷം പാക്കിസ്ഥാന്റെ സാമ്പത്തിക വിപണിയില്‍ 42 ശതമാനം ഇടിവ് ഉണ്ടായി. ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാനും ചൈനയും തമ്മില്‍ കരാര്‍ ചെയ്യാനിരുന്ന സാമ്പത്തിക ഇടനാഴി പദ്ധതി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
വിപണി താഴേയ്ക്ക് പതിച്ചതിനെ തുടര്‍ന്നാണ് സാമ്പത്തിക സഹായം സംബന്ധിച്ച് വിശദമായ ചര്‍ച്ച ആവശ്യമുണ്ടെന്ന് ചൈന അറിയിച്ചത്.