ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ്.കെ.കൗള്‍ കെ.എം.ജോസഫ് എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍.
തമിഴ്നാട്ടില്‍ നിന്നുള്ള അഭിഭാഷകന് വിജയകുമാര്‍ ജയരാജ് കുമാര്‍ മുംബൈ മലയാളി ശൈലജ വിജയന് എന്നിവരാണ് യുവതീ പ്രവേശന വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
ശബരിമല വിഷയത്തിലെ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് തുറന്നകോടതിയില്‍ വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം.
വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും കണക്കിലെടുക്കാതെയാണ് അഞ്ചംഗ ബഞ്ചിന്റെ വിധിയെന്നും റിട്ട് ഹര്‍ജികളില്‍ ചൂണ്ടികാണിക്കുന്നു.
പതിമൂന്നിന് രാവിലെഹര്ജികള് പരിഗണിക്കും.