കുവൈറ്റ് സിറ്റി : സംസ്കൃതഭാരതി കുവൈറ്റ് സംസ്കൃതദിനം ആഘോഷിച്ചു. കാര്യദര്‍ശി റ്റി.കെ. അജയകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ബാലാജി ആനന്ദ് രാജ്, മോളിദിവാകര് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. സംസ്കൃത പരീക്ഷാ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായ ഷെര്‍ളി ഡെന്നീസ്, ഗംഗാധര്‍ ശീര്‍ഷ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. തുടര്‍ന്ന് സംസ്കൃതഭാഷയില്‍ ലഘുനാടകങ്ങളും സ്കിറ്റുകളും അരങ്ങേറി. അബൂഹലീഫയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സജിത സ്വാഗതവും പ്രോഗാം കണ്‍വീനര്‍ ആനന്ദ്രാജ് നന്ദിയും അറിയിച്ചു.