കുവൈറ്റ് സിറ്റി : സംഗമം 2018 എന്ന പേരില്‍ ഫഹാഹീലില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കെ.എന്‍.ബാലമുരളി അധ്യക്ഷനായിരുന്നു. സംഘടനയുടെ ഭാവിപരിപാടികളെക്കുറിച്ച് ഭാരവാഹികള്‍ സംസാരിച്ചു. ജീവിതശൈലിയില്‍ യോഗയ്ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ യോഗാമാസ്റ്റര്‍ വിക്രം പ്രഭാഷണം നടത്തി. തുടര്‍ന്ന് വനിതാ അംഗങ്ങളുടേയും കുട്ടികളുടേയും കലാപരിപാടികള്‍ അരങ്ങേറി. നിധി സുനീഷ് സ്വാഗതവും സജികുമാറും ഹരിദാസും ചേര്‍ന്നു നന്ദി അറിയിക്കുകയും ചെയ്തു.