Kerala

സന്നിധാനത്തേയ്ക്ക് വനിതാ റിപ്പോർട്ടർ ; ഭക്തർക്കൊപ്പം നിൽക്കുന്ന ജനം ടിവിക്കെതിരെ കെട്ടിച്ചമച്ച വാർത്തകളുമായി സിപിഎം ചാനൽ

തിരുവനന്തപുരം ; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഭക്തർക്കൊപ്പം നിൽക്കുന്ന ജനം ടിവിക്കെതിരെ കെട്ടിച്ചമച്ച വാർത്തകളുമായി സിപിഎം ചാനൽ.ജനം ടിവി വനിതാ റിപ്പോർട്ടറെ സന്നിധാനത്തേയ്ക്ക് അയക്കുന്നുവെന്നാണ് ചാനലിന്റെ വ്യാജ പ്രചരണം.

ശബരിമലയിലെ ആചാര ലംഘനത്തിനായി പലതവണ യുവതികളെ കയറ്റാൻ ശ്രമിച്ച് പരാജയപ്പെട്ട സിപിഎം പുതിയ തന്ത്രങ്ങൾ പയറ്റുകയാണ്.ജനം ടിവി റിപ്പോർട്ടർ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തയുടെ മറ പിടിച്ച് യുവതികളെ പ്രവേശിപ്പിക്കാനാണോ സിപിഎമ്മിന്റെ ശ്രമമെന്ന സംശയവും ഉയരുന്നുണ്ട്.

യുവതീ പ്രവേശനത്തെ എതിർക്കുന്ന ഭക്തർക്കൊപ്പമാണ് തങ്ങളെന്ന് വ്യക്തമാക്കിയാണ് ജനം ടിവി മൂന്നോട്ട് പോകുന്നത്.ചാനലിന്റെ ഈ നിലപാടിന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.ഈ ജനപിന്തുണയോടെ ഇത്തവണത്തെ ബാർക് റേറ്റിംഗിൽ ജനം ടിവി രണ്ടാമതെത്തിയിരുന്നു.

ജനം ടിവിയെ ജനമനസ്സുകളിൽ നിന്ന് അകറ്റാനുള്ള പുതിയ തന്ത്രം പയറ്റുകയാണ് പാർട്ടി ചാനൽ.

13K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close