കുവൈറ്റ് സിറ്റി : ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ സീനിയര്‍ ബ്രാഞ്ചിന്റെ വാര്‍ഷിക മാഗസിന് പുറത്തിറക്കി. ഇന്‍സ്പെയര്‍ 2018 എന്ന പേരിലെ മാഗസിന് ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി സഞ്ജീവ് സകലാനിയാണ് പ്രകാശനം ചെയ്തത്. പ്രത്യേക അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ട്രേഡിഗ് കോണ്ട്രാക്ടിംഗ് കമ്പനി ഡയറക്ടര്‍ ബാബു എറിഞ്ചേരി, പ്രിന്‍സിപ്പല്‍ ഡോ. വി. ബിനുമോന്, സൂസന് രാജേഷ്, സിലംബരശന്‍, സൂസന് ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.