കുവൈറ്റ് സിറ്റി : കായംകുളം എം.എസ്.എം കോളേജ് അലുംനി ക്യാമ്പസ് സംഗമം -2018 എന്ന പേരില്‍ അഹമ്മദി ബീച്ച് റിസോര്‍ട്ടില്‍ ഒരു രാവും പകലും നീണ്ടുനിന്ന ഈ വര്‍ഷത്തെ രണ്ടാം ഘട്ട പൂര്‍വ വിദ്യാരഥി സംഗമം നടത്തി. കോളേജ് പൂര്‍വ വിദ്യാര്‍ഥിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ ജി.പിള്ള സംഗമം ഉദ്ഘാടനം ചെയ്തു. എസ്.എസ് സുനില്‍ അധ്യക്ഷത വഹിച്ചു. ടിജിമാത്യു കാരൂര്‍ സ്വാഗതം ആശംസിച്ചു. മധുകുട്ടന്, ഹമാന് ഗോപി, രഞ്ജിത് കായംകുളം, ഷിബു ശിവന്‍കുട്ടി നന്ദി തുടങ്ങിയവര്‍ സംസാരിച്ചു.
കൃഷ്ണ രാജ്, വിശ്വം നായര്‍, മാത്യു കാരൂര്‍, രാജേഷ് കുറുപ്പ്, സന്തോഷ് കുമാര്‍, അജീഷ് നൈനാന്, അനീഷ് കൃഷ്ണന്, അഫ്സല് ഹുസൈന്, മിഥുന്മോഹന്, ബിനു, സായിമോന്‍, ഉഷസ്കൃഷ്ണ, ടിന, ബിജുപാറയില്, വിജയ മുരളികൃഷ്ണന് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഹല്‍വാസ് മ്യൂസിക് അവതരിപ്പിച്ച ഗാനമേളയും, അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. അനൂപ് ചന്ദ്രന് രണ്ടാം ദിന വിനോദ പരിപാടികള്‍ നിയന്ത്രിച്ചു.