Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടവരവില്‍ ഒരു കോടിയോളം രൂപയുടെ കുറവ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു കോടിയോളം രൂപയുടെ വരുമാനം കുറഞ്ഞു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാട് പണമായി നല്‍കരുതെന്ന പ്രചാരണത്തെ തുടര്‍ന്നാണ് ഭണ്ഡാരവരവില്‍ വലിയ ഇടിവുണ്ടായത്. എന്നാല്‍ ഇത്തരം പ്രചാരണം മൂലമാണ് വരുമാനം കുറഞ്ഞതെന്ന് കരുതുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് പറഞ്ഞു .

ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും ഹിന്ദുവിന്റെ പണം നല്‍കേണ്ടതില്ലെന്ന പ്രചാരണം കഴിഞ്ഞ കുറച്ചുമാസങ്ങളായി പുരോഗമിക്കുന്നുണ്ട് . പണത്തിനു പകരം നാമങ്ങളെഴുതിയ കടലാസുകള്‍ നിക്ഷേപിക്കാനും ഹിന്ദു ഐക്യവേദി അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ ഒരു കോടിയോളം രൂപയുടെ കുറവുണ്ടായത്.

കുറച്ചുമാസങ്ങളായി ഭണ്ഡാരവരവില്‍ ഗണ്യമായ കുറവ് അനുഭവപ്പെടാറുണ്ടന്നും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസ് പറഞ്ഞു. എന്നാല്‍ അത് ഇത്തരം പ്രചാരണം മൂലമാണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി .

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നില്‍ ഭണ്ഡാരം സ്ഥാപിച്ചത് ആരുടേയും നിര്‍ദ്ദേശപ്രകാരമല്ലെന്നും ഭക്തര്‍ക്ക് തിരിച്ചറിയാനാകും വിധം ഭണ്ഡാരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മോഹന്‍ദാസ് പറഞ്ഞു .

11K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close