കുവൈറ്റ് സിറ്റി : ഡിസംബര്‍ 5 ലോക വളണ്ടിയര്‍ ദിനാചരണ ഭാഗമായി കെ കെ എം എ യുടെ സേവന വിഭാഗമായ മാഗ്നെറ്റിന്റെ നേതൃത്വത്തില്‍ നവംബര്‍ 23 വളണ്ടിയര്‍ ദിനമായി ആചരിക്കും. രാവിലെ എട്ടു മുതല്‍ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വെച്ച് വിവിധ പരിപാടികള്‍ നടക്കും. എക്സെല്ഡിയ സ്ഥാപനത്തിന്റെ സി ഇ ഓ മുഹമ്മദ് ഫാറൂഖ് വളണ്ടിയര്‍ ലീഡര്‍ഷിപ്പ് പരിശീലനം നല്‍കും. വൈകുേേന്നരം അഞ്ചിന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
സഗീര്‍ തൃക്കരിപ്പൂര്‍ (ചെയര്മാന്), പി.കെ.അക്ബര്‍ സിദ്ധീഖ് (ജന.കണ്), ഇബ്രാഹിം കുന്നില്‍, ബി.എം ഇക്ബാല്‍ (കണ്‍വീനര്‍മാര്‍) എന്‍ എ മുനീര്‍, ഹംസ പയ്യന്നൂര്‍, അബ്ദുല്‍ഫത്താഹ് തയ്യില്‍, എ.പി അബ്ദുല്‍സലാം, കെ ബഷീര്‍, കെ സി റഫീഖ്, കെ സി ഗഫൂര്‍, മജീദ് റവാബി, എന്‍ നിസാമുദ്ധീന്‍, വി.കെ.ഗഫൂര്‍, ഷാഹിദ് ലബ്ബ അഷ്റഫ് മാങ്കാവ്, അബ്ദുല്‍ ലത്തീഫ് ഷെഡിയ എന്നിവരാണ് സംഘാടക സമിതി അംഗങ്ങള്‍.