ലക്നൗ: അയോദ്ധ്യയില്‍ ഉടന്‍ രാമപ്രതിമ പണിയുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യ മന്ത്രി യോഗിആദിത്യ നാഥ്. പ്രതിമ നിര്‍മ്മാണത്തിനുവേണ്ടി ഉളള അനുയോജ്യമായ സ്ഥലം കണ്ടെത്തി എന്നും അദ്ദേഹം അറിയിച്ചു.
ഫൈസാബാദിന്റെ പേര് അയോദ്ധ്യ എന്ന് മാറ്റിയതിനു പിന്നാലെ ആണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
അയോദ്ധ്യയുടെ നാഴികക്കല്ലായും അഭിമാനമായും പ്രതിമ മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ തത്വങ്ങള്‍ പാലിച്ചാവും ക്ഷേത്ര നിര്‍മ്മാണം നടത്തുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ക്ഷേത്രനിര്‍മാണം ഉടന്‍ തുടങ്ങണമെന്നും എന്തു സഹായം വേണമെങ്കിലും ചെയ്യുമെന്നും പ്രഖ്യാപിച്ച് കേന്ദ്രന്ത്രിമാരുള്പ്പടെ രംഗത്തുവന്നിരുന്നു.