Kuwait

ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം കുവൈറ്റ്, യൂണിമണി എക്‌സ്‌ചേഞ്ച് എന്നിവരുടെ സഹകരണത്തോടെ ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അല്‍ അബ്ര ക്ലീനിംഗ് തൊഴിലാളി ക്യാമ്പിലെ വനിതകള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ 250 ഓളം വനിതകള്‍ പങ്കെടുത്തു. കുവൈറ്റ് കാന്‍സര്‍ കണ്‍ട്രോള്‍ സെന്ററിലെ ഡോക്ടര്‍ സുസോവന സുജിത് നായര്‍ ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറത്തിനെ പ്രതിനിധീകരിച്ച് ക്യാമ്പ് നയിച്ചു. സാമൂഹ്യപ്രവര്‍ത്തക ഷൈനി ഫ്രാങ്ക്  ഏകദിന മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ലോക കേരളസഭാംഗവും ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ടുമായ ബാബു ഫ്രാന്‍സീസ് സമാപന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയും ക്യാമ്പില്‍ പങ്കെടുത്ത മെഡിക്കല്‍ ടീമിന്  മൊമെന്റോ  നല്‍കി ആദരിക്കുകയും ചെയ്തു. യൂണിമണി എക്‌സ്‌ചേഞ്ച് പ്രതിനിധി ലക്ഷ്മി യോഗത്തിന് ആശംസകള്‍ നേര്‍ന്നു.

32 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close