ചെന്നൈ: ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ മക്കള്‍ നീതി മയ്യം തയ്യാറാണെന്ന് കമല്ഹാസന്. 2019യിലെ പൊതുതിരഞ്ഞെടുപ്പില്‍ മാത്രമേ മത്സരിക്കുകയുള്ളൂ എന്നായിരുന്നു കമലഹാസന്റെ നേരത്തെ ഉള്ള നിലപാട്. എന്നാല്‍ ഉപതിരഞ്ഞെടുപ്പിന്റെ തിയതി ഇതു വരെ പ്രഖ്യപിച്ചിട്ടില്ല.
ചെന്നൈയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും നേരിടാന്‍ തയ്യാറാണെന്നും എന്നാല്‍ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്കുന്നതില് വിശ്വസിക്കുന്നില്ലെന്നും അതു പ്രാവര്‍ത്തികമാക്കാനാണ് താല്പര്യമെന്നും കമല്ഹാസന് വ്യക്തമാക്കി.
ഈ വര്‍ഷം ആദ്യമാണ് കമല്ഹാസന് മക്കള്‍ നീതി മയ്യം എന്ന പേരില്‍ തന്റെ രാഷ്ട്രീയപാര്‍ട്ടിക്ക് രൂപം നല്‍കിയത്.