തിരുവനന്തപുരം: കേരള പൊലീസ് കൊലയാളി പൊലീസായി മാറിയെന്ന് സുരേഷ് ഗോപി എംപി. സനലിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണം. സനലിനെ കൊലപ്പെടുത്താനായി മനഃപൂർവ്വം വാഹനത്തിനു മുൻപിലേക്ക് തള്ളിയിടുകയായിരുന്നു.
ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും കൊല്ലപ്പെട്ട സനലിന്റെ വീട് സന്ദർശിച്ച ശേഷം സുരേഷ് ഗോപി എം പി വ്യക്തമാക്കി. ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. എസ് സുരേഷ് സുരേഷ് ഗോപിയ്ക്ക് ഒപ്പം വീട് സന്ദർശിച്ചു.
അതേസമയം, സനൽ കൊല്ലപ്പെട്ടത് തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വാരിയെല്ലും കയ്യും ഒടിഞ്ഞതായും റിപ്പോർട്ട് പറയുന്നു. വാഹനമിടിച്ച് ആഴത്തിലുള്ള ക്ഷതവും രക്തസ്രാവവും ഉണ്ടായി. വാഹനം ഇടിച്ച് തെറിച്ചുവീണ സനലിന്റെ തല റോഡിലിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.