Kerala

സനലിനെ താലൂക്ക് ആശുപത്രിയിൽ നിന്നും കൊണ്ടുപോയത് പൊലീസ് സ്റ്റേഷനിലേക്ക്; വെളിപ്പെടുത്തലുമായി ആംബുലൻസ് ഡ്രൈവർ

തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലപാതകത്തിൽ പൊലീസിന്‍റെ വീഴ്‍ചയ‍്ക്ക് കൂടുതൽ തെളിവുകൾ. പരുക്കേറ്റ സനലിനെ താലൂക്ക് ആശുപത്രിയിൽ നിന്നും കൊണ്ടുപോയത് പൊലീസ് സ്റ്റേഷനിലേക്ക്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകേണ്ടതിന് പകരമാണ് ആംബുലൻസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

സനലിനെയും കൊണ്ടുള്ള ആംബുലൻസ് സ്റ്റേഷനിൽ പോയശേഷമാണ് മെഡിക്കൽ കോളേജിലേക്ക് പോയതെന്ന് ഡ്രൈവർ അനീഷ് ജനം ടിവിയോട് പറഞ്ഞു. ആംബുലൻസ് സ്റ്റേഷൻ റോഡിലേക്ക് തിരിയുന്ന ദൃശ്യങ്ങളും പുറത്തായി. ഇക്കാര്യം നാട്ടുകാരും വെളിപ്പെടുത്തി. സനലിനെ പോലീസ് സ്റ്റേഷനിലെത്തിച്ച് വായിൽ മദ്യം ഒഴിച്ചുനൽകിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

അതേസമയം, പ്രതി ഡിവൈഎസ്പി ഹരികുമാർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹരികുമാര്‍ ജാമ്യാപേക്ഷ നല്‍കിയത്.

887 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close