തിരുവനന്തപുരം: സര്‍ക്കാരിനെ പിന്താങ്ങി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ യുവതീപ്രവേശനം പാടിലെന്ന മുന്‍ നിലപാടില്‍ നിന്നും വ്യതിചലിച്ച് ഇതിന് അനുകൂലമായി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. യുവതീപ്രവേശം സംബന്ധിച്ച് വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരുന്ന നിലപാടിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ചൊവ്വാഴ്ച ആണ് യുവതീപ്രവേശനം സംബന്ധിച്ച ഹര്‍ജികള്‍ കോടതി പുനപരിശോധിക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ബോര്‍ഡിന്റെ നിര്‍ണ്ണായക തീരുമാനം.
മനു അഭിഷേക് സിങ്വിക്കു പകരം മുതിര്‍ന്ന അഭിഭാഷകന് ആര്യാമ സുന്ദരം ബോര്‍ഡിനു വേണ്ടി ഹാജരാകും. ബോര്‍ഡിന്റെ നിലപാടു മാറ്റത്തെ തുടര്‍ന്ന് കേസിന്റെ തുടക്കം മുതല്‍ ഹാജരായിരുന്ന അഭിഭാഷക ബീന മാധവന് പിന്മാറി. പി.എസ് സുധീര്‍ ആണ് പുതിയ അഭിഭാഷകന്.
അതേസമയം ദേവസ്വം ബോര്‍ഡിന്റെ നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. യുവതീ പ്രവേശനം സംബന്ധിച്ച മുന്‍ നിലപാടിലെ മാറ്റവും മണ്ഡലകാല ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.