പത്തനംതിട്ട: ശബരിമല മണ്ഡലമകരവിളക്ക് തീര്‍ത്ഥാടന കാലത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്. മണ്ഡലമകരവിളക്ക് കാലത്തെ ഒരുക്കങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് തുച്ഛമായ തുക മാത്രം.
പത്തനംതിട്ട ജില്ലാകളക്ടര്‍ 20ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചത് 10ലക്ഷംരൂപ മാത്രം.അതേ സമയം ക്ഷേത്രപ്രവേശന വിളംബരവാര്ഷികത്തിന്റെ ആഘോഷങ്ങള്‍ക്കായി 57 ലക്ഷം രൂപ അനുവദിച്ചു. ആദ്യം അനുവദിച്ചിരുന്നത് 12 ലക്ഷം രൂപ ആയിരുന്നു.