കുവൈറ്റ് സിറ്റി : കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ കൂട്ടായ്മയായ സ്നേഹനിലാവിന്റെ അംഗങ്ങളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. ‘സ്നേഹ മഴവില്ല് 2018’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ വിവിധ കലാപരിപാടികളും നടന്നു. പ്രേംരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനം സാമുഹ്യപ്രവര്‍ത്തകന്‍ മനോജ് മാവേലിക്കര ഉദ്ഘാടനം ചെയ്തു. പ്രവാസിസമൂഹം അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് ചെസില്രാമപുരം പ്രഭാഷണം നടത്തി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സദാനന്ദന്‍നായര്‍, പ്രദീപ്, സ്മിത, ഷാഹിത, സുരേഷ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ജോഷി ജോസ്, സാബു കോട്ടയം, കിരണ്‍, ഷീജ ശ്യാമ, ഷീജ ബോവാസ്, ഷൈനി, പ്രേംരാജ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി. ജ്യോതി പാര്‍വതി, സനിജ ബാലകൃഷ്ണന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.