പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
യുവതീ പ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
സംഘര്‍ഷ സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നീക്കം. നാളെ റിവ്യൂ ഹര്‍ജിയില്‍ സുപ്രീം കോടതി നിലപാട് കൂടി അറിഞ്ഞതിന് ശേഷമായിരിക്കും സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കുക.
സുപ്രീം കോടതി നിലപാട് ഏകപക്ഷീയമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി ഉയരുന്നത്.
തുലാ മാസ പൂജയ്ക്കും, ചിത്തിര ആട്ട വിശേഷ പൂജയ്ക്കും, സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മണ്ഡല മാസക്കാലത്തും ഹൈന്ദവ സംഘടനകള്‍ ശക്തമായ പ്രതിരോധം തീര്‍ക്കും എന്നാണു സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. സന്നിധാനത്തടക്കം ഭക്തരെ തടയുന്നത് വന്‍ ക്രമ സമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ സമവായ നീക്കങ്ങള്‍ നടത്തണമെന്നും, സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്നും, ക്രമ സമാധാന പ്രശ്നങ്ങള്‍, ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നുമുളള റിപ്പോര്‍ട്ട് നേരത്തെ തന്നെ സര്‍ക്കാരിന് ലഭിച്ചിരുന്നു.