കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീപിന്റെ രാജി അപേക്ഷ ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് സ്വീകരിച്ചു. അപേക്ഷ തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറാന്‍ ഇന്ന് കോഴിക്കോട് ചേര്‍ന്ന കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു .
നിയമനവിവാദത്തെ തുടര്‍ന്ന് മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീപ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ സ്ഥാനം ഒഴിയുന്നതിനായി രാജി അപേക്ഷ നല്‍കിയിരുന്നു. ഇമെയില്‍ മുഖേനയാണ് കോര്പ്പറേഷന് മാനേജിങ്ങ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്. ഇതേ തുടര്‍ന്ന് ഇന്ന് കോഴിക്കോട് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അദീപിന്റെ രാജി സ്വീകരിക്കുകയും തുടര്‍നടപടികള്‍ക്കായി അപേക്ഷ സര്‍ക്കാരിന് കൈമാറുകയും ചെയ്തു .
സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ അദീബിനു മന്ത്രി ഇടപെട്ട് സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് രാജി.